കുടമാളൂര്‍: കരികുളങ്ങര ദേവീക്ഷേത്രത്തില്‍ നടന്നുവരുന്ന ദശമഹാവിദ്യ ചന്ദനം ചാര്‍ത്തുകണ്ടു തൊഴുവാന്‍ ഭക്തജനത്തിരക്കേറുന്നു. ദേവിയുടെ വിവിധ ഭാവങ്ങളായ കാളി, താര, ത്രിപുരസുന്ദരി, ഭുവനേശ്വരി, ഭൈരവി, ചിന്നമസ്താ, ധൂമാവതി, ബഗളാമുഖി, കമലാദേവി, മാതംഗി എന്നിവയാണ് 5മുതല്‍ വിഷുദിനമായ 14വരെ ശുദ്ധമായ ചന്ദനത്തില്‍ ദേവീവിഗ്രഹത്തില്‍ ചാര്‍ത്തുന്നത്.
ഓരോദിവസത്തെയും ചന്ദനച്ചാര്‍ത്ത് കണ്ട് ദേവിയെ സ്തുതിച്ചു പ്രാര്‍ത്ഥിച്ചാല്‍ കുടുംബത്തില്‍ ഐശൈ്വര്യവും രോഗദുരിതാദികളില്‍ നിന്നുള്ള മോചനവുമാണ് ഫലംഎന്നാണ് വിശ്വാസം. വിഷുദിവസം ഭഗവതി മധുരയിലേക്ക് യാത്രയാകുമെന്നും ചിങ്ങമാസത്തിലെ സംക്രാന്തിനാളില്‍ തിരികെ ക്ഷേത്രത്തില്‍ എത്തിച്ചേരുമെന്നും വിശ്വസിച്ചുവരുന്നു.
ഈ കാലയളവില്‍ ഇവിടെ പൂജാദികളൊന്നും നടത്താറുമില്ല. ക്ഷേത്രത്തില്‍ ദിവസവും വിഷുദിനംവരെ തീയാട്ടും നടന്നുവരുന്നു.
















