കോട്ടയം: പാമ്പാടി നെഹ്‌റു കോളേജില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിക്ക് നീതി ലഭിക്കാനായി തൊണ്ണുറു ദിവസമായി വിദ്യാര്‍ത്ഥികളും മാതാപിതാക്കളും സമരത്തിലാണ്. കേസിന്റെ അന്വേഷണത്തിന്റെ വിവരങ്ങള്‍ തിരക്കാനെത്തിയ ജിഷ്ണുവിന്റെ ബന്ധുക്കളെയും അമ്മയെയും പോലിസ് അറസ്റ്റ് ചെയ്തത് പ്രതിഷേധര്‍ഹമാണ്. ഒന്നാം പ്രതിയും നെഹ്‌റുഗ്രൂപ്പ് ചെയര്‍മാനുമായ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്യ്തശേഷം ജാമ്യത്തില്‍ വിട്ടിരുന്നു. കേസിന്‍ സര്‍ക്കാര്‍ ഒത്തുതീര്‍പ്പു നയമാണ് സ്വീകരിക്കുന്നത്. ഡിജിപി യെ കാണാനുള്ള ശ്രമം തടഞ്ഞത് അതിന്റെ ഭാഗമാണ്. സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടിക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് എ ബിവിപി ജില്ലാ കണ്‍വീനര്‍ അരുണ്‍ കെ.സി അറിയിച്ചു. ജിഷ്ണുവിന്റെ അമ്മയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് നഗര്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.
















