കൊല്ലം: ജില്ലാകളക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയായ സമാശ്വാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. വിവിധ വകുപ്പുകളില്‍ ലഭിച്ച അപേക്ഷകളില്‍ സ്വീകരിച്ച നടപടികള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ജില്ലയില്‍ ആകെ ലഭിച്ച 16505 അപേക്ഷകളില്‍ 7570 എണ്ണവും റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടവയാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ മിത്ര.റ്റി പറഞ്ഞു. എല്ലാ ഓഫീസുകളിലും ലഭിച്ച അപേക്ഷകളില്‍ നടപടി പൂര്‍ത്തിയാക്കിയവയുടെയും അല്ലാത്തവയുടെയും വിശദാംശങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് ജില്ലാതല ഓഫീസര്‍മാരും തഹസില്‍ദാര്‍മാരും സമര്‍പ്പിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. കുടിശ്ശിക അപേക്ഷകളില്‍ അടിയന്തിരമായി തീര്‍പ്പുകല്‍പ്പിച്ച് വിവരം ജില്ലാ കളക്ടര്‍ക്ക് നല്‍കണം. തഹസീല്‍ദാര്‍മാര്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകളിലുള്ള തുടര്‍നടപടികളുടെ ഇനംതിരിച്ചുള്ള വിവരം നിശ്ചിതസമയപരിധിക്കുളില്‍ കളക്‌ട്രേറ്റില്‍ സമര്‍പ്പിക്കണം. സിഎംഡിആര്‍എഫ് അപേക്ഷകളില്‍ ബാക്കിയുളളവ പരിശോധിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കണം. സിഎംഡിആര്‍എഫിലെ പുതിയ അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
















