കോട്ടയം: കള്ളുചെത്ത്-വിദേശമദ്യ വ്യവസായരംഗത്തെ സുപ്രീംകോടതിവിധി ഇരുപതിനായിരത്തില്‍പ്പരം തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും വിധി മറികടക്കാന്‍ ബദല്‍സംവിധാനം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോട്ടയം ജില്ലാ ടോഡി ആന്റ് അബ്കാരി മസ്ദൂര്‍സംഘം ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍.മോഹനന്‍ പ്രസ്താവിച്ചു. വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയാതെ പോയതും കള്ളിനെ മദ്യത്തിന്റെ ഗണത്തില്‍ പെടുത്തിയതും അംഗീകരിക്കാന്‍ കഴിയുന്നതല്ല. നിരോധനത്തിന് പകരം നിയന്ത്രണവും ബോധവത്ക്കരണവുമാണ് അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു.
















