കുറവിലങ്ങാട്: സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ ദേശീയ സംസ്ഥന ഹൈവേകളുടെ ഓരത്ത് പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പനശാലകള്‍ നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായി കുറവിലങ്ങാട് എക്‌സൈസ് റേഞ്ച് ഓഫീസിന്റെ പരിധിയില്‍ വരുന്ന നാല് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളും 16 കള്ളുഷാപ്പുകളും അടച്ചുപൂട്ടി.
കുറവിലങ്ങാട് ടൗണിലെ മറ്റം റെസിഡന്‍സി, സാനിയോ ഹോട്ടല്‍, കിടങ്ങൂര്‍ ടൗണിലെ എലഗന്‍സ് ഹോട്ടല്‍, കെറ്റിഡിസിയുടെ ബിയര്‍ ആന്‍ഡ് വൈന്‍പാര്‍ലര്‍ എന്നിവയാണ് എകസൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘസീല്‍ ചെയ്തത്. കുറവിലങ്ങാട് റേഞ്ചിന് കീഴില്‍ ഇനി കുറവിലങ്ങാട് ടൗണില്‍ നിന്നും വരിയ്‌ക്കാനി ഭാഗത്തേക്ക് മാറ്റിസ്ഥാപിച്ച ബിവറേജസ് കോര്‍പ്പറേഷന്റെ കീഴിലുള്ള മദ്യവില്‍പ്പനശാലയും ഉഴവൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബിയര്‍ വൈന്‍ പാര്‍ലറും, ബിവറേജിന്റെ ഔട്ട് ലെറ്റ് എന്നിവ മാത്രമാണ് പ്രവര്‍ത്തിക്കുക.
കുറവിലങ്ങാട് റേഞ്ചില്‍ ആകെ 69 കള്ളുഷാപ്പുകള്‍ക്ക് ലൈസന്‍സ് ഉള്ളിടത്ത് കോടതിവിധിയനുസരിച്ച് 16 എണ്ണം പൂട്ടിയതോടെ ഇനി 53 ഷാപ്പുകള്‍ക്കു മാത്രമാണ് പ്രവര്‍ത്തനാനുമതിയുള്ളത്.
കുറവിലങ്ങാട് ടൗണിലെ പാറ്റാനി, മുട്ടുംഗല്‍, ചൂളയ്‌ക്കല്‍ എന്നീഷാപ്പുകളും, കാണക്കാരി പഞ്ചയത്തിലെ ആശുപത്രിപ്പടി, കാണക്കാരിടൗണ്‍, പട്ടിത്താനം, മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ കുര്യനാട്, വട്ടംകുഴി, ഉഴവൂര്‍ പഞ്ചായത്തിലെ മോനിപ്പള്ളി, വെളിയന്നുരിലെ സീതാര്‍കുഴി പുതുവേലി, കിടങ്ങൂരിലെ പാറേപ്പീടിക, പുല്ലേപ്പള്ളി, കോട്ടപ്പുറം, പിറയാര്‍, കട്ടച്ചിറ എന്നിവയാണ് നിര്‍ത്തലാക്കിയ കള്ളുഷാപ്പുകള്‍.
















