പാലാ: ശബരിമല ഇടത്താവളമായ കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തിന് സമീപം മദ്യവില്‍പ്പനശാല തുറക്കാന്‍ അനുവദിക്കില്ലെന്ന് ഹിന്ദുഐക്യവേദി കോട്ടയം ജില്ലായോഗം അറിയിച്ചു. ഇതിനെതിരെ നടന്നുവരുന്ന സമരങ്ങള്‍ക്ക് ഐക്യവേദി പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും മദ്യശാല മാറ്റുന്നതുവരെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നുംമുന്നറിയിപ്പ് നല്‍കി.താലൂക്ക് പ്രസിഡന്റ് വി.പി. മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റെജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.മുരളീധരന്‍, വൈസ് പ്രസിഡന്റ് ഡോ. എസ്. സുകുമാരന്‍ നായര്‍, സെക്രട്ടറി കെ.കെ. ശശി, താലൂക്ക് ജന.സെക്രട്ടറി കെ.കെ. രാജന്‍, എം. ചന്ദ്രന്‍, ആര്‍. രാമചന്ദ്രന്‍പിള്ള, കെ.ആര്‍. മുരളീധരന്‍, ശില്‍പ്പ ജ്യോതിസ്, ടി.വി. ജിജി, എം.എസ്. മോഹനചന്ദ്രന്‍, ടി.എസ്. രാജശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.
















