എരുമേലി: ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാരംഭിക്കുകയും പിന്നീട് കേസുകളുടെ കൂമ്പാരത്തില്‍ കുടുങ്ങി വിവാദവുമായിത്തീര്‍ന്ന എരുമേലി കനകപ്പലം 110 കെ.വി.സബ് സ്‌റ്റേഷന്‍ നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്.
കാഞ്ഞിരപ്പള്ളിയില്‍ നിന്നും 11.8 കിലോമീറ്റര്‍ ദൂരത്തില്‍ 34 ടവറുകള്‍ സ്ഥാപിച്ചാണ് ലൈനുകള്‍ സബ് സ്‌റ്റേഷനിലെത്തുന്നത്.ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ 10 മാസം കൊണ്ട് പൂര്‍ത്തീയാക്കാന്‍ കഴിഞ്ഞത് ഏറെ നേട്ടമാണെന്നും എരുമേലി റ്റി.സി. സെക്ഷന്‍ സബ് സ്‌റ്റേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രസാദ് എന്‍.എസ്. ”ജന്മഭൂമി’ യോട് പറഞ്ഞു.
26 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ച തെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ കാലതാമസം മൂലം പദ്ധതി തുക കൂടുമെന്നും അദ്ദേഹം പറഞ്ഞു. 12.5 എം.വി.എ ശേഷിയുള്ള പവര്‍ ട്രാന്‍സ് ഫോര്‍മര്‍, അനുബന്ധ ലൈനുകള്‍ എല്ലാം സ്ഥാപിച്ചു കഴിഞ്ഞു. പത്ത് കിലോമീറ്റര്‍ വൈദ്യുതി ലൈന്‍ വലിച്ചു കഴിഞ്ഞുവെന്നും ശേഷിക്കുന്ന ജോലി ഉടനെ തീരുമെന്നും എ.ഇ. പറഞ്ഞു.
കനകപ്പലം 110 കെ.വി സബ് സ്‌റ്റേഷന്‍ വരുന്നതോടെ വൈദ്യുതി വിതരണ പ്രതിസന്ധി വോള്‍ട്ടേജ് ക്ഷാമം എന്നിവ പൂര്‍ണ്ണമായും പരിഹരിക്കാനാകും.
എരുമേലി, വെച്ചൂച്ചിറ പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും, മണിമല, പാറത്തോട്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളില്‍ ഭാഗീകമായും ഇവിടെ നിന്നും വൈദ്യുതി എത്തിക്കാനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് .ഈ ഏപ്രില്‍ മാസത്തോടെ പണികള്‍ പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്യാനുള്ള നടപടിയിലാണെന്നും എ.ഇ പറഞ്ഞു. കനകപ്പലം 110 കെ.വി സബ് സ്‌റ്റേഷന്‍ പദ്ധതിക്കെതിരെ വൈദ്യുതി ലൈന്‍ കടന്നു വരുന്ന സ്ഥലങ്ങളിലെ ചെറുവള്ളി തോട്ടം അടക്കമുള്ള എസ്‌റ്റേറ്റുകാര്‍ നല്‍കിയ കേസുകളാണ് പദ്ധതി പൂര്‍ത്തീകരിക്കാന്‍ വര്‍ഷങ്ങള്‍ എടുത്തത്.
















