ആലപ്പുഴ: എന്‍ടിപിസിയില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന സൗരോര്‍ജ പ്ലാന്റില്‍ നിന്നു വൈദ്യുതി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നു കെ.സി.വേണുഗോപാല്‍ എംപി മുഖ്യമന്ത്രിയോടും ഊര്‍ജ മന്ത്രിയോടും ആവശ്യപ്പെട്ടു.
ദീര്‍ഘകാല അടിസ്ഥാനത്തില്‍ എന്‍ടിപിസി ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ പവര്‍ പര്‍ച്ചേസ് എഗ്രിമെന്റില്‍ ഒപ്പു വയ്‌ക്കണം. ഊര്‍ജ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇത്തരം ഒരു പരിസ്ഥിതി സൗഹാര്‍ദ്ദ വൈദ്യുത പദ്ധതി നടപ്പിലാക്കേണ്ടതു സംസ്ഥാനത്തിന്റെ ആവശ്യമാണ്.
ഈ പദ്ധതിയുമായി സംസ്ഥാനം എന്‍ടിപിസിയെയാണു സമീപിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ എന്‍ടിപിസി സംസ്ഥാനത്തെ സമീപിച്ച സാഹചര്യത്തില്‍ ഒരു നിമിഷംപോലും വൈകാതെ പദ്ധതിക്കു പച്ചക്കൊടി കാട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും എംപി ആവശ്യപ്പെട്ടു.
















