ആലക്കോട്: സുഹൃത്തുക്കള്‍ക്കൊപ്പം പ്രഭാത സവാരിക്കിറങ്ങിയ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി ബൈക്ക് ഇടിച്ചു മരിച്ചു. മീമ്പറ്റി ഭജന മന്ദിരത്തിന് സമീപത്തെ വെള്ളുവളപ്പില്‍ കൃഷ്ണന്റെ മകന്‍ വിഷ്ണു (ഉണ്ണി 16) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ മീമ്പറ്റിയിലാണ് അപകടം നടന്നത്. സുഹൃത്തുക്കളായ ശിവദാസന്‍, അതുല്‍രമേശ് എന്നിവര്‍ക്കൊപ്പം റോഡിലൂടെ നടന്നുപോകുന്നതിനിടെ പിന്നില്‍നിന്ന് വന്ന ബൈക്ക് വിഷ്ണുവിനെ ഇടിച്ച് വീഴ്‌ത്തുകയായിരുന്നു. ബൈക്ക് യാത്രികര്‍ നിര്‍ത്താതെപോയി. വിഷ്ണുവിനെ സുഹൃത്തുക്കള്‍ ഉടന്‍തന്നെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കരുവഞ്ചാല്‍ സെന്റ് ജോസഫ്‌സ് കോളേജില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് വിഷ്ണു. മാതാവ്: ഷീബ. സഹോദരി: കാവ്യ
















