തിരുവനന്തപുരം: വിഴിഞ്ഞം കോട്ടപ്പുറം ബെന്‍സന്‍ മന്ദിരത്തില്‍ മരണപ്പെട്ട ജൂസാ സെല്‍വന്‍ ഭാര്യ ഗ്രേസി സെല്‍വ (64)ന് പോലീസ് സംരക്ഷണം നല്‍കാന്‍ ഡിജിപിക്ക് ഉത്തരവ്. അയല്‍വാസിയും ഇപ്പോള്‍ മുട്ടത്തറ കാര്‍ത്തികവീട്ടില്‍ താമസക്കാരനുമായ തോമസ് കുമാറില്‍ (48)നിന്ന് ജീവനും സ്വത്തിനും സംരക്ഷണം തേടിയാണ് ഗ്രേസി സെല്‍വന്‍ കോടതിയെ സമീപിച്ചത്. നേരത്തെ തോമസ്‌കുമാറിന് എതിരെ ഗ്രേസി സെല്‍വന്റെ പരാതിപ്രകാരം വിഴിഞ്ഞം പോലീസ് മര്‍ദ്ദനത്തിന് എഫ്‌ഐആര്‍ എടുത്തിരുന്നു. ഇതില്‍ ക്രുദ്ധനായ തോമസ് കുമാര്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീണ്ടും ഗ്രേസി സെല്‍വനെ മര്‍ദ്ദിച്ച് അവശയാക്കി. തുടര്‍ന്ന് പോലീസ് സംരക്ഷണം തേടി ഡിജിപിയെ ഗ്രേസി സെല്‍വന്‍ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് പരാതി കോടതിയിലെത്തിയത്. കൊലക്കേസ് അടക്കം അനേകം കേസുകളില്‍ പ്രതിയായ തോമസ് കുമാറിന് അര്‍ജന്റ് നോട്ടീസ് നല്‍കാന്‍ നിര്‍ദ്ദേശം. ഡിജിപി, വിഴിഞ്ഞം എസ്‌ഐ, പുന്തുറ എസ്‌ഐ എന്നിവരാണ് സംരക്ഷണം നല്‍കേണ്ടത്. ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
















