മാഞ്ഞൂര്‍: ഇരുപത് മുട്ടകളിട്ട് അടയിരുന്ന പൊരുമ്പാമ്പിനെ വനം വകുപ്പ്്് അധിക്യതര്‍ പിടികൂടി. മാഞ്ഞൂര്‍ സൗത്ത് കോടിക്കൂളത്തില്‍ ശശിധരന്‍ നായരുടെ പുരയിടത്ത് കൂട്ടിയിട്ടിരുന്ന കച്ചിയുടെ അടിയില്‍ നിന്നാണ് പെരുപാമ്പിനെ പിടികൂടിയത്.വെളളിയാഴ്ച രാവിലെ 8.30 തോടെ പുരയിടത്തിലെ കച്ചി തുറുവിടാനെത്തിയവരാണ് പാമ്പിനെ കാണുന്നത്.കച്ചിയെടുത്ത്്് മാറ്റിയപ്പോള്‍ മുട്ടകളാണ് ആദ്യം കണ്ടത്.തുടര്‍ന്ന് സംശയം തേന്നിയ തൊഴിലാളികളും വീ്ട്ടുകാരും പരിശോധന നടത്തിയപ്പോഴാണ് പെരുമ്പാമ്പ് മുട്ടകളുമായി അടയിരിക്കുന്നത് കണ്ടത്.സംഭവ സ്ഥലത്തെത്തിയ മാഞ്ഞൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്്് മഞ്ജു അജിത്തും പഞ്ചായത്ത് അംഗം ബിനോയി ഇമ്മാനുവേലും പാറമ്പുഴയിലെ വനം വകുപ്പ് അധിക്യതരെ വിവരമറിച്ചു.തുടര്‍ന്ന്്് 11 മണിയോടെ പാമ്പിനെ പിടികൂടുകയായിരുന്നു.രണ്ടരമീറ്റര്‍ നീളവും 30 കിലോ ഭാരവും വരുന്ന പാമ്പിന് ഏകദേശം 12 വയസ്സ് പ്രായമുണ്ടെന്ന് വനംവകുപ്പ് അധിക്യതര്‍ പറഞ്ഞു.
















