കോട്ടയം: അനധികൃതമായി സ്‌ഫോടക വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിച്ച വീട്ടുടമ അറസ്റ്റില്‍. വീട്ടില്‍നിന്നും 400 ഡിറ്റനേറ്ററുകള്‍, 53 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 225 ഇലക്ട്രിക് ഡിറ്റനേറ്ററുകള്‍, 430മീറ്റര്‍ സേഫ്റ്റി ഫ്യൂസ് എന്നിവ പിടിച്ചെടുത്തു. മുണ്ടക്കയം കോരുത്തോട് പൊങ്ങംപാറയില്‍ നന്ദനന്റെ വീട്ടില്‍ നിന്നുമാണ് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്. കോട്ടയം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ.എം. സജീവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെടുത്തത്. മുണ്ടക്കയം പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്യത് അന്വേഷണം ആരംഭിച്ചു.
















