മണിമല: മണിമലയാറില്‍ ചിറക്കടവ്,മണിമല ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെറുവള്ളിപ്പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന് അപകടാവസ്ഥയിലാണ്.അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി നടത്തി സുരക്ഷിത ഗതാഗതം സാധ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പൂവത്തോലി ഫാര്‍മേഴ്‌സ് ക്ലബ് അധികാരികളോട് ആവശ്യപ്പെട്ടു.
ഫാര്‍മേഴ്‌സ് ക്ലബ് പ്രസിഡന്റ് ലാലിച്ചന്‍ മുണ്ടപ്ലാക്കലിന്റെ അദ്ധ്യക്ഷതയില്‍ വിജയകുമാര്‍ പാമ്പയില്‍,ഷാജന്‍ മൂലേപ്ലാക്കല്‍,കെ.നാരായണക്കുറുപ്പ്,ടോമി ഞള്ളിയില്‍,റോയി കൊച്ചുമുറിയില്‍,ജയിംസ് കരോട്ടുപാറ,തോമസ് മാതേംപാറ,ജോണി മുണ്ടപ്ലാക്കല്‍,ജോച്ചന്‍ ഇരുന്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.
















