ചങ്ങനാശേരി: ബിവറേജസിന്റെ മദ്യ വില്പനശാല മാര്‍ക്കറ്റില്‍ അനുവദിക്കുന്നതിനെതിരെ വനിതാ സൗഹൃദവേദിയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെ വനിതകള്‍ പങ്കെടുത്ത റാലിയും കൂട്ടധര്‍ണ്ണയും നടന്നു. വെയര്‍ഹൗസിംഗ് ബില്‍ഡിംഗ് കവാടത്തില്‍ നടത്തിയ കൂട്ടധര്‍ണ്ണ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സുമാ ഷൈന്‍ ഉദ്ഘാടനം ചെയ്തു. റാലി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ക്ലാരിസ് ഫഌഗ് ഓഫ് ചെയ്തു. വനിതാ സൗഹൃദവേദി പ്രസിഡന്റ് ഡെയ്‌സമ്മ ജെയിംസിന്റെ അദ്ധ്യക്ഷതയില്‍ പൗരവേദി പ്രസിഡന്റ് വി.ജെ.ലാലി ആമുഖപ്രസംഗവും സമരസമിതി കണ്‍വീനര്‍ സാംസണ്‍ വലിയപറമ്പില്‍ മുഖ്യപ്രസംഗവും നടത്തി. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അച്ചാമ്മ മാത്യു സമാപന പ്രസംഗം നടത്തി.
















