ആലപ്പുഴ: യുവജനതയ്‌ക്ക് ജോലി നല്‍കാമെന്നു പറഞ്ഞ് അധികാരത്തില്‍ കയറിയ എല്‍ഡിഎഫ് സര്‍ക്കാര്‍ യുവജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞതിനാല്‍ 2017 ജൂണ്‍ 30 വരെ നീട്ടിയ 170 റാങ്ക് ലിസ്റ്റുകളില്‍ നിന്നും ഇതുവരെയും നിയമനം നടത്താത്തത് വഞ്ചനയാണെന്ന് കളക്ട്രേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്ത് ബിജെപി ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍ പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അജി ആര്‍. നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രമോദ് കാരക്കാട്, സംസ്ഥാന സമിതിയംഗം സുദീപ് വി. നായര്‍, ശ്യം കൃഷ്ണന്‍, ബിനുദാസ്, സ്റ്റാലിന്‍, വരുണ്‍, രാജേഷ് ഗ്രാമം, ആരോമല്‍, സുമിത്ത്,ദീപക് എന്നിവര്‍ സംസാരിച്ചു.
















