കണ്ണൂര്‍: കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ആഭാസമാക്കി മാറ്റിയ വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് എബിവിപി ദേശീയ നിര്‍വ്വാഹക സമിതിയംഗം കെ.രഞ്ജിത്ത്. എബിവിപി കണ്ണൂര്‍ നഗര്‍സമിതി കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ച് നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രഞ്ജിത്ത്. എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഇടതു വലതു മുന്നണികള്‍ വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പിനെ ഇടതു സര്‍ക്കാര്‍ കെഎസ്ടിഎക്ക് തീറെഴുതി ക്കൊടുക്കുകയാണ്. ആരോപണ വിധേയനായ മന്ത്രി എ.കെ.ശശീന്ദ്രന് രാജിവെച്ചതുപോലെ വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലാക്കിയ വിദ്യാഭ്യാസ മന്ത്രി ധാര്‍മ്മികതയുടെ പേരില്‍ രാജിവെക്കണമെന്നും രഞ്ജിത്ത് ആവശ്യപ്പെട്ടു. ജില്ലാ കണ്‍വീനര്‍ ടി.വി.പ്രേംസായി, പി.പി.പ്രിജു, കെ.ശ്രുതി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: