കൽപ്പറ്റ: വയനാട് ജില്ലയിലെ മുന്നൂറോളം കർഷകർ ചേർന്ന് രൂപീകരിച്ച കാർഷികോൽപ്പാദന കമ്പനിയായ വേവിൻ കമ്പനിയുടെ ഓഫീസ് ഉദ്ഘാടനം മാർച്ച് 31-ന് നടക്കും. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിന് സമീപം കൊട്ടാരം ഹെയ്റ്റിസിൽ നാലാം നിലയിൽ പ്രവർത്തനമാരംഭിക്കുന്ന ഓഫീസിന്റെ ഉദ്ഘാടനം രാവിലെ പത്തിന് കൽപ്പറ്റ എം.എൽ.എ. സി.കെ.ശശീന്ദ്രൻ നിർവ്വഹിക്കും. ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ, കർഷകർ, സംഘടനാ പ്രതിനിധികൾ, ബാങ്കുദ്യോഗസ്ഥർ മറ്റ് ഉൽപാദക കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
















