കോട്ടയം: ചിങ്ങവനം സെമിനാരിപ്പള്ളിക്കടുത്ത് തെക്കേ കരോട്ട് ഗണേശന്റെ വീട്ടില്‍ മോഷണം നടത്താനെത്തിയ പ്രതിയെ അറസ്റ്റു ചെയ്തു. വീടിന്റെ മുറ്റത്തുണ്ടായിരുന്ന അലുമിനിയം പാത്രങ്ങളും, അലുമിനിയം കമ്പികളുമാണ് പ്രതി മോഷണം ചെയ്യാന്‍ ശ്രമിച്ചത്. കുറിച്ചി വില്ലേജില്‍ ആനമുക്കു ഭാഗത്തു വടക്കേ കുളങ്ങര വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ 29 വയസ്സുള്ള രതീഷിനെയാണ് അറസ്റ്റു ചെയ്തത്. ചിങ്ങവനം പോലീസ് മേല്‍നടപടി സ്വീകരിച്ചു അന്വേഷണം നടത്തി വരുന്നു.
















