കോട്ടയം: നോട്ട്നിരോധനം മറയാക്കി പ്രതിപക്ഷ കക്ഷികള്‍ നടത്തിയ നുണപ്രചരണം ജനം തള്ളിക്കളഞ്ഞതിന്റെ തെളിവാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മിന്നുന്ന വിജയം. മോദി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വികസന പദ്ധതികളുടെ പ്രതിഫലന മാണിതെന്ന് ബിജെപി സംസ്ഥാന വക്താ വ് അഡ്വ. എസ്. ജയസൂര്യന്‍. ജില്ലയിലെ പഞ്ചായത്ത് നഗരസഭാ ഭാരവാഹികളുടെ സ മ്പൂര്‍ണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ജില്ലാപ്രസിഡന്റ് എന്‍. ഹരി അധ്യക്ഷത വഹിച്ച യോഗത്തില്‍ മദ്ധ്യമേഖലാ സംഘടനാ സെക്രട്ടറി ജി. കാശിനാഥ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. പി. സുരേഷ്, ലിജിന്‍ ലാല്‍, സംസ്ഥാനസമിതിയംഗങ്ങളായ പ്രൊഫ. ബി. വിജയകുമാര്‍, കെ ജി. രാജ്മോഹന്‍ , എന്‍. പി. കൃഷ്ണകുമാര്‍, എം. ബി രാജഗോപാല്‍, അഡ്വ. നോബിള്‍ മാത്യു, അഡ്വ. എം. എസ് കരുണാകരന്, കര്‍ഷകമോര്‍ച്ച സംസ്ഥാനപ്രസിഡന്റ് പി.ആര് മുരളീധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: