പയ്യന്നൂര്‍: ഭാരതീയ വിചാരകേന്ദ്രം പയ്യന്നൂര്‍ സ്ഥാനീയ സമിതിയുടെ പ്രതിമാസ പ്രബന്ധ സമ്മേളനവും അനുമോദന യോഗവും 26ന് വൈകുന്നേരം 3.30 ന് പയ്യന്നൂര്‍ വിശ്വകല അക്കാദമി ഹാളില്‍ നടക്കും. പൂരക്കളി-മറത്ത് കളി രംഗത്തെ സമഗ്ര സംഭാവനക്കുള്ള യൂണിവേഴ്‌സല്‍ റിക്കോര്‍ഡ്‌സ് ഫോറത്തിന്റെ അവാര്‍ഡ് ജേതാവായ വി.പി.ദാമോദരപ്പണിക്കരെ ചടങ്ങില്‍ അനുമോദിക്കും. കാനപ്രം ഈശ്വരന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ സിപിസിആര്‍ഐ റിട്ട. സീനിയര്‍ സയന്റിസ്റ്റ് അനുമോദന പ്രസംഗം നടത്തും. വാത്മീകി രാമായണവും ആദ്ധ്യാത്മിക രാമായണവും ഒരു താരതമ്യ പഠനം എന്ന വിഷയത്തില്‍ ഡോ.വാരണക്കോട് ഗോവിന്ദന്‍ നമ്പൂതിരി പ്രബന്ധം അവതരിപ്പിക്കും. അഡ്വ.പി.അനില്‍കുമാര്‍ സ്വാഗതവും വേണു മാസ്റ്റര്‍ നന്ദിയും പറയും.
















