പഴയങ്ങാടി: മാട്ടൂല്‍ എംആര്‍ യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും വികസനസമിതി അംഗങ്ങളും പിടിഎയെയും നാട്ടുകാരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ചിത്രീകരിച്ച ചരിത്ര സംഭവങ്ങളുടെ പുനരവതരണം റിബര്‍ത്ത് (ഹ്രസ്വചിത്രം) മികവ് 2017 സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുത്തു. മാനവിക മൂല്യങ്ങള്‍ നഷ്ടമായി കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ സ്വാതന്ത്യസമരത്തിലെ ത്യാഗപൂര്‍ണ്ണ സംഭവങ്ങള്‍ ആവിഷ്‌ക്കരിച്ചാണ് ഹ്രസ്വചിത്രം ചിത്രീകരിച്ചിരിക്കുന്നത്.
















