വൈക്കം: ലോക ജലദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ശുചിത്വ മിഷന്റെ സഹകരണത്തോടെ വൈക്കം മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജല സംരക്ഷണ യാത്രയില്‍ വൈക്കം ശ്രീ മഹാദേവ കോളേജിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ‘ജലനഷ്ടം മഹാ നഷ്ടം’ എന്ന തെരുവ് നാടകം ശ്രദ്ധേയമായി .വരാനിരിക്കുന്ന ജലക്ഷാമത്തിന്റെ രൂക്ഷത വരച്ചുകാട്ടുകയും ഒരോ തുള്ളി ജലവും പാഴാക്കാതിരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്ത തെരുവ് നാടകം വേറിട്ട അനുഭവമായി മാറി. നേരത്തെ വൈക്കം ശ്രീമഹാദേവ ക്ഷേത്ര ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച ജല സംരക്ഷണ യാത്ര ഡിവൈഎസ്പി സുഭാഷ് ഫ്‌ലാഗ് ഓഫ് ചെയ്തു. തെരുവ് നാടകത്തിന് മുന്നോടിയായി നടത്തിയ ഫ്‌ലാഷ് മോബും ശ്രദ്ധേയമായി. ഇ ഗ ആശ ങഘഅ , ജില്ലാ കളക്ടര്‍ സി എ ലത, മുനിസിപ്പല്‍ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.
എയ്ഡ്‌സ് ബോധവത്ക്കരണം , ലഹരി വിരുദ്ധ സന്ദേശം ., കൊച്ചിന്‍ ബിനാലെ പതിപ്പ് തുടങ്ങി നിരവധി വിഷയങ്ങളില്‍ കാലിക പ്രസക്തമായ വിവിധ കലാ രൂപങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ഒരു പറ്റം വിദ്യാര്‍ത്ഥികളാണ് തെരുവ് നാടകത്തില്‍ അണി നിരന്നത്
















