ചണ്ഡീഗഡ്: ബുധന്‍ ഇന്ന് സൂര്യന്റെ മുന്‍പിലൂടെ കടന്നുപോകും. അപൂര്‍വ്വമായ ജ്യോതിശാസ്ത്ര പ്രതിഭാസമാണിത്. ഈ സമയം സൂര്യനു മേലുള്ള ചെറിയ ഒരു കരിപ്പൊട്ടു പോലെയാകും ബുധന്‍ കാണപ്പെടുക. ഭാരതത്തില്‍ എല്ലായിടത്തും ഇത് ദൃശ്യമാകും. ഏറ്റവും കൂടുതല്‍ നേരം ദൃശ്യമാകുന്നത് ദ്വാരകയിലാകും. രണ്ടു മണിക്കൂര്‍ 43 മിനിറ്റ്. പോര്‍ട്ട് ബ്ളെയറില്‍ വെറും 54 മിനിറ്റേ ഇത് ദൃശ്യമാകൂ.
വൈകിട്ട് 4.40 നാണ് പ്രതിഭാസം തുടങ്ങുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ സുരേന്ദര്‍ പാല് പറഞ്ഞു. ബുധന്‍ സൂര്യന്റെ ഒരു ഭാഗത്തു നിന്ന് മറുവശത്തേക്ക് സാവധാനം നീങ്ങുന്ന ഒരു കറുത്ത പൊട്ടായിരിക്കും. ഇതിനു മുന്‍പ് 2006 നവംബറിലാണ് ബുധ സംതരണം നടന്നത്. ഇത് ഭാരതത്തിലെ ചില കിഴക്കന്‍ ഭാഗങ്ങളില്‍ മാത്രമേ ദൃശ്യമായിരുന്നുള്ളൂ. അടുത്ത ബുധസംതരണം 2032 നവംബര്‍ 13നാണ് നടക്കുക.
















