തമ്പലക്കാട്: മഹാകാളിപാറ ദേവീക്ഷേത്രത്തില്‍ മീനഭരണി ഉത്സവം 26 മുതല്‍ 30 വരെ നടത്തും. ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമന്‍ നമ്പൂതിരി, മേല്‍ശാന്തി വേദശര്‍മ്മന്‍, വിഷ്ണു നമ്പൂതിരി എന്നിവര്‍ ഉത്സവചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും. 26 മുതല്‍ 30 വരെ രാവിലെ 7.45 നും വൈകിട്ട് 5.30നും തിരുനടയില്‍പറ. 26 ന് രാവിലെ 8.30 കലവറനിറയ്‌ക്കല്‍, വൈകിട്ട് അഞ്ചിന് വേദിയില്‍ ശ്രുതിലയ സംഗമം, 9ന് കളമെഴുത്തുംപാട്ടും. 27 ന് രാത്രി 9ന് കളമെഴുത്തുംപാട്ടും. 28 ന് രാത്രി 9.30ന് കളമെഴുത്തുംപാട്ടും, 7.30ന് വേദിയില്‍ നൃത്തനാടകം. 29 ന് ഉച്ചയ്‌ക്ക് 12 ന് നവകം, ശ്രീഭൂതബലി, വൈകിട്ട് 4.30ന് കാഴ്‌ച്ചശ്രീബലി, രാത്രി എട്ടിന് ഹിഡുംബന്‍പൂജ, 9ന് കുടിയെഴുന്നള്ളത്ത്, 9.30ന് താലപ്പൊലി, പത്തിന് വലിയകാണിക്ക, 11 ന് കളമെഴുത്തുംപാട്ടും. 30 ന് പുലര്‍ച്ചെ 4.30ന് എണ്ണക്കുടം അഭിഷേകം, 5.30ന് ഗണപതിഹോമം, ആറിന് നവകാഭിഷേകം, ഏഴിന് പുരാണപാരായണം, കാഴ്‌ച്ചശ്രീബലി, 8.30 ന് കാവടി -കുംഭകുട ഘോഷയാത്ര, 10.30ന് കാവടി -കുംഭകുടനൃത്തം, അഭിഷേകം, 11.30 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് അഞ്ചു മുതല്‍ 8.30 വരെ കാഴ്‌ച്ചശ്രീബലി, രാത്രി ഏഴിന് ദീപാരാധന, സേവ, വേദിയില്‍ എട്ടിന് നൃത്തം, 9ന് സീതായനം, 10.30ന് കളമെഴുത്തുംപാട്ടും, 11 മുതല്‍ എഴുന്നള്ളത്തും താലപ്പൊലിയും, എതിരേല്‍പ്പ് വിളക്ക്, പുലര്‍ച്ചെ രണ്ടിന് കളംകണ്ടുതൊഴല്‍, വലിയകാണിക്ക.
















