Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഇന്ന് ലോക ജല ദിനം, പെണ്‍കരുത്തില്‍ ഒരു പൊന്‍കുളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2017, 11:19 pm IST
in Thiruvananthapuram

ശിവാകൈലാസ്

വിളപ്പില്‍: ബിന്ദുവും മഞ്ചുവും ഉഷയുമൊക്കെ ഇന്ന് നാട്ടിലെ താരങ്ങളാണ്. കുടിനീരിനായി നെട്ടോട്ടമോടിയ ജനങ്ങള്‍ക്ക് ഈ പെണ്‍കരുത്ത് സമ്മാനിച്ചത് ഒരു പൊന്‍കുളം. നാടിന്റെ തേങ്ങലിന് ആ പെണ്‍കൊടികള്‍ തങ്ങളുടെ അധ്വാനം പകരംവച്ചപ്പോള്‍ ഭൂമിദേവിയും തെളിനീരു ചുരത്തി. വെള്ളനാട് ചാങ്ങയിലാണ് സ്ത്രീകളുടെ കൂട്ടായ്‌മ 18 അടിയിലേറെ താഴ്ചയും 15 ചതുരശ്ര അടി വിസ്തീര്‍ണവുമുള്ള കുളം നിര്‍മിച്ചത്.

കടുത്ത വേനലില്‍ കിണറുകളും ജലാശയങ്ങളും വറ്റിവരണ്ടതോടെ വെള്ളത്തിന് നാട്ടുകാര്‍ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട അവസ്ഥ. ചാങ്ങ ഏലാ ഒരുകാലത്ത് ജലസമൃദ്ധമായിരുന്നു. എന്നാലിന്ന് നീര്‍ചാലുകള്‍ വറ്റി മരുഭൂമി പോലായി. ബിന്ദുവിന്റെ നേതൃത്വത്തില്‍ അഞ്ചുസ്ത്രീകള്‍ കുളം കുഴിക്കാന്‍ തീരുമാനിച്ചു. തൊഴിലുറപ്പ് പദ്ധതിയിലൂടെ ഇവര്‍ തോടും കുളവുമൊക്കെ നവീകരിച്ച പരിചയമുണ്ടെങ്കിലും കുളം വെട്ടുന്നത് ആദ്യം. തങ്ങളുടെ വിയര്‍പ്പിന് വിലയുണ്ടാകുമെന്ന നിശ്ചയദാര്‍ഢ്യത്തോടെ അവര്‍ തൂമ്പയും പിക്കാസുമേന്തി കുളം കുഴിക്കാന്‍ തയ്യാറായി.

ഉപയോഗശൂന്യമായി കിടന്ന ചാങ്ങ ഏലാക്കരയിലെ പുറമ്പോക്ക് ഭൂമി കുളത്തിന് അനുയോജ്യമെന്ന് കണ്ടെത്തി. ബിജെപി പ്രതിനിധിയായ വാര്‍ഡ് മെമ്പര്‍ എം.പി. രഞ്ജിത്ത് കുളം നിര്‍മാണം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി. നാടിന്റെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കണ്ടേ പിന്മാറുവെന്ന് ഉറപ്പിച്ച് സ്ത്രീകള്‍ ഭൂമി തുരന്നു. വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സഹായിക്കാനുമായി തൊഴിലുറപ്പില്‍ അംഗമായ ചന്ദ്രനും ഒപ്പംകൂടി. ഇരുപതുദിവസം നീണ്ട പ്രയത്‌നങ്ങള്‍ക്കൊടുവില്‍ പെണ്‍ കരുത്ത് വിജയം കണ്ടു. തൊഴിലുറപ്പ് പദ്ധതിയില്‍ പത്തടി താഴ്ചയുള്ള കുളത്തിനാണ് അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ ഒരിക്കലും വറ്റാത്ത നീരുറവയ്‌ക്ക് എട്ടടികൂടി അവര്‍ കുഴിച്ചുതാഴ്‌ത്തി.

നാടിനായി കരുതിവച്ചതുപോലെ ഭൂഗര്‍ഭത്തില്‍നിന്ന് അണപൊട്ടിയൊഴുകിയ വെള്ളം ഇനി ഒരുപാട് കുടുംബങ്ങളുടെ ദാഹമകറ്റും. സ്ത്രീകളാണ് കുളം നിര്‍മിച്ചതെന്ന് കാഴ്ചക്കാര്‍ക്ക് വിശ്വസിക്കാനാകുന്നില്ല. പെണ്‍കുളമെന്ന് പലരും വിളിപ്പേരു കല്‍പ്പിച്ചെങ്കിലും പൊന്‍കുളമെന്ന് വിളിക്കാനാണ് നാട്ടുകാര്‍ക്കിഷ്ടം. അതെ, പെണ്‍കരുത്തില്‍ പിറന്ന പൊന്‍കുളം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

പുതിയ വാര്‍ത്തകള്‍

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.