പാല: ഐഎന്‍ടിയുസി യൂണിയനുകളുടെ സംസ്ഥാനതല യംയുക്ത ജനറല്‍ കൗണ്‍സില്‍ 25ന് പാലായില്‍ നടക്കും. വ്യാപാരഭവനില്‍ ഉച്ചകഴിഞ്ഞ് 2.30ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. കുഞ്ഞ് ഇല്ലംപള്ളി അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തിന് മുന്നോടിയായി 2മണിക്ക് ഗവ.ആശുപത്രി കവലയില്‍നിന്നും പ്രകടനം നടത്തുമെന്ന് ജനറല്‍ കണ്‍വീനര്‍ പി.സി. തോമസ് പറഞ്ഞു.
















