കുറവിലങ്ങാട്: മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള വി.കെ കുര്യന്‍സ്മാരകചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ വി.കെ. കുര്യന്‍ അവാര്‍ഡ് കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തംഗം അനീഷ് വിജയന് സമ്മാനിച്ചു. പതിനായിരത്തിയൊന്ന് രൂപയും ഫലകവും അടങ്ങുന്ന പുരസ്‌ക്കാരം കുറവിലങ്ങാട്ട് സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങില്‍ സെസൈറ്റി പ്രസിഡണ്ട് അഡ്വ. റ്റി.എം ജോര്‍ജ് സമ്മാനിച്ചു. ഓട്ടോറിക്ഷയില്‍ മറന്നുവച്ച പണവും രേഖകളും ഉടമയെകണ്ടെത്തി തിരികെ എല്‍പ്പിച്ച് മാതൃകയായ കെ.കെ ഷിബു കൊച്ചുചക്കുളത്തുമ്യാലിലിനെ ഉപഹാരം നല്‍കി ആദരിച്ചു. കുറവിലങ്ങാട് സെന്റ്‌ജോസഫ് ബാലികഭവനിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് ലക്ഷ്മിലാല്‍, അമലമരിയ ജോഷി എന്നിവര്‍ക്കും സ്‌കോളര്‍ഷിപ്പ് തുക കൈമാറി. മുന്‍ ജില്ലാ വിജിലന്‍സ് മേധാവി കെ.ജെ ദേവസ്യ കാരംവേലില്‍, ടി.ആര്‍ ഗോവിന്ദന്‍കുട്ടിനായര്‍, ജോസ് സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















