എരുമേലി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എരുമേലി ഗ്രാമപഞ്ചായത്തിലെ ബിജെപി അംഗം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രൈവറ്റ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍, പഞ്ചായത്ത് ടൗണ്‍ഹാള്‍, മാലിന്യസംസ്‌ക്കരണം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് ഇരുമ്പൂന്നിക്കര വാര്‍ഡംഗം രജനീ ചന്ദ്രശേഖരനാണ് നോട്ടീസ് നല്‍കിയത്. ബഹുനില കെട്ടിടവും-ടൗണ്‍ ഹാളും നിര്‍മ്മിക്കുന്നതോടെ വരുമാനവും, വായ്‌പാതിരിച്ചടവും പഞ്ചായത്തിന് സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കില്ലെന്നും പ്രമേയത്തില്‍ പറയുന്നു. സമീപ ജില്ലയിലുള്ള ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് മോഡല്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനം സാദ്ധ്യമാക്കി മാലിന്യ പ്രശ്‌നത്തിന് പരിഹാരമായി പ്ലാസ്റ്റിക് കളക്ഷന്‍ സെന്റര്‍ ആരംഭിക്കാവുന്നതാണ്. ചെറുകോല്‍പ്പുഴ, മാരാമണ്‍ കണ്‍വന്‍ഷനുകളുടെ ഭാഗമായി കുന്നുകൂടുന്ന പ്ലാസ്റ്റിക്കുകള്‍ റീ-സൈക്ലിംഗ് നടത്തി ലഭിക്കുന്ന പ്ലാസ്റ്റിക് – പെല്ലറ്റുപയോഗിച്ച് ടാറിംഗ് നടത്തുന്നതുമൂലം സംസ്ഥാന ശുചിത്വമിഷന്‍ പദ്ധതിക്കായി 75% സബ്‌സീഡി നല്‍കുന്നുണ്ടെന്നും ഇതുപോലെ ഫണ്ട് ഫലപ്രദമായി ഉപയോഗിക്കണമെന്നും നോട്ടീസിലൂടെ ആവശ്യപ്പെട്ടു.
















