കണ്ണൂര്‍: പിണറായി വിജയന്റെ സ്വാശ്രയ വിധേയത്വം അവസാനിപ്പിക്കുക, പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുക, 1994 മുതലുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ”രകതസാക്ഷികളുടെ കൂത്തുപറമ്പില്‍ നിന്നും രക്തസാക്ഷിത്വം വിറ്റ പരിയാരത്തേക്ക്” എന്ന മുദ്രാവാക്യമുയര്‍ത്തി യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കെ.പി.പ്രകാശ് ബാബു നയിക്കുന്ന പരിയാരം മോചനയാത്ര ഇന്ന് രാവിലെ കൂത്തുപറമ്പില്‍നിന്നും ആരംഭിക്കും. പദയാത്ര രാവിലെ 9 മണിക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. പരിയാരം മെഡിക്കല്‍ കോളേജ് പരിസരത്ത് നടക്കുന്ന സമാപന സമ്മേളനം വൈകു. 5 മണിക്ക് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും.
















