ഏറ്റുമാനൂര്‍: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ 51 – മത് സംസ്ഥാന സമ്മേളനം മെയ് 9 മുതല്‍ 15 വരെ ഏറ്റുമാനൂരില്‍ നടക്കുന്നതിന്റെ ധനശേഖരണം പി. ആര്‍ .ജനാര്‍ദ്ദനന്‍ നായരില്‍ നിന്നും ആദ്യ തുക സമിതി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.എസ്.നാരയാണന്‍ സ്വീകരിച്ചു. ഏറ്റുമാനൂര്‍ സമിതി കാര്യാലയത്തില്‍ കൂടിയ യോഗത്തില്‍ മാതൃസമിതി സംസ്ഥാന ഉപാദ്ധ്യക്ഷ ശാന്ത.എസ്.പണിക്കരുടെ അദ്ധ്യക്ഷത വഹിച്ചു.
സമിതി സംസ്ഥാന രക്ഷാധികാരി പി.എന്‍.ഗോപാലകൃഷ്ണന്‍, മാതൃസമിതി സംസ്ഥാന അദ്ധ്യക്ഷ ശാന്ത.എസ്.പിള്ള. ചങ്ങനാശ്ശേരി മുന്‍സിപ്പല്‍ കൗണ്‍സലര്‍ എന്‍.പി. കൃഷ്ണകുമാര്‍, ജനറല്‍ കണ്‍വീനര്‍ കെ.പി.സഹദേവന്‍ എന്നിവര്‍ സംസാരിച്ചു.
















