പാലാ: ഉള്ളനാട്ട് ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ നിര്‍മ്മിച്ച ചുറ്റമ്പലത്തിന്റെ സമര്‍പ്പണവും ദ്രവ്യകലശവും 25ന് നടക്കും. ഇതോടനുബന്ധിച്ച് നീലംപേരൂര്‍ പുരുഷോത്തമദാസ് ആചാര്യനായി ഭാഗവതസപ്താഹം 23ന് ആരംഭിക്കും. 25ന് രാവിലെ 11 മുതല്‍ ചുറ്റമ്പല സമര്‍പ്പണപൂജകള്‍, കലശാഭിഷേകം എന്നിവ നടക്കും. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി അന്നമന നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി പെരുമ്പുഴയില്ലം നാരായണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.
11.45ന് തിരുവിതാംകൂര്‍ രാജകുടുംബാംഗ അശ്വതിതിരുന്നാള്‍ ഗൗരിലക്ഷ്മീഭായ് തമ്പുരാട്ടി ചുറ്റമ്പല സമര്‍പ്പണം നടത്തും. ഇതോടനുബന്ധിച്ചുള്ള സമ്മേളനം എന്‍എസ്എസ് മീനച്ചില്‍ യൂണിയന്‍ പ്രസിഡന്റ് സി.പി.ചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് അജിത്.സി.നായര്‍ അദ്ധ്യക്ഷത വഹിക്കും. യൂണിയന്‍ സെക്രട്ടറി വി.കെ.രഘുനാഥന്‍ നായര്‍, എം.പി. രാമകൃഷ്ണന്‍, ഉണ്ണികൃഷ്ണ്‍ നായര്‍ കുളപ്പുറത്ത് നാരായണന്‍ വൈഷ്ണഭവന്‍, അനൂപ് കറിക്കാട്ട്, ഗോപീകൃഷ്ണന്‍ പെരുമ്പുഴ ഇല്ലം എന്നിവര്‍ പ്രസംഗിക്കും. വൈകിട്ട് 6ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ചലച്ചിത്ര നടന്‍ പത്മശ്രീ ജയറാം ഉദ്ഘാടനം ചെയ്യും. യൂണിയന്‍ വൈസ് പ്രസിഡന്റ് ഷാജികുമാര്‍ പയനാല്‍, നീലംപേരൂര്‍ പുരുഷോത്തമദാസ്, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍.നാരായണന്‍ നായര്‍, എസ്.ഡി.സുരേന്ദ്രന്‍ നായര്‍, ടോമി ഫ്രാന്‍സിസ്, പി.ജി.ബെന്നി, മോളി ബേബി, പി.എന്‍.മോഹനന്‍, എം.വി.ബാബു, സാബു.എ.തോമസ്, പി.എ.രാജേഷ്, സരോജിനി രാജപ്പന്‍, സുമ ഗോപാലകൃഷ്ണ്‍, പി.എന്‍.ഷാജി എന്നിവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ അജിത്.സി.ആര്‍, സി.പി.രാമചന്ദ്രന്‍ നായര്‍,വി.ആര്‍.സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
















