Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരില്‍ പോലീസിനെ സിപിഎം രാഷ്‌ട്രീയവല്‍ക്കരിച്ചു: കെ.സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2017, 05:27 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പോലീസിനെ സിപിഎം പൂര്‍ണ്ണമായും രാഷ്‌ട്രീയവല്‍ക്കരിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായാണ് പോലീസ് പെരുമാറുന്നത്. തങ്ങളെ അനുസരിക്കാത്ത എല്ലാ പോലീസ് ഉദ്യോഗസ്ഥന്‍മാരെയും തല്‍സ്ഥാനത്തുനിന്ന് മാറ്റുകയെന്നതാണ് സിപിഎമ്മിന്റെ നിലപാട്. ജില്ലാ പോലീസ് സൂപ്രണ്ടിനെയുള്‍പ്പടെ മാറ്റിയത് ഇതേ നിലപാടിന്റെ ഭാഗമായാണ്. ജില്ലയിലെ മൂന്ന് ഡിവൈഎസ്പിമാരും എസ്‌ഐ വരെയുള്ള മറ്റ് ഉദ്യോഗസ്ഥന്‍മാരും സിപിഎം നേതൃത്വത്തിന്റെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. സിപിഎം നേതൃത്വത്തിന്റെ വിനീതവിധേയരായിട്ടാണ് സ്റ്റേഷന്‍ റൈറ്റര്‍മാര്‍ പോലും പ്രവര്‍ത്തിക്കുന്നത്. സിപിഎമ്മിന്റെ ഏതെങ്കിലും ഘടകങ്ങളില്‍ പ്രവര്‍ത്തിച്ചവരാണ് ജില്ലയിലെ പോലീസില്‍ ഏറിയ പങ്കും. ജനങ്ങള്‍ക്ക് പോലീസ് സംവിധാനത്തില്‍ വിശ്വാസം നഷ്ടപ്പെടുന്ന വിധത്തില്‍ പോലീസിനെ പൂര്‍ണ്ണമായും രാഷ്‌ട്രീയവല്‍ക്കരിച്ചിരിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും സ്റ്റേഷനില്‍ പോയാല്‍ വാദി പ്രതിയാകുന്ന സാഹചര്യമാണുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി കണ്ണൂര്‍ നിയോജകമണ്ഡലം വൈസ്പ്രസിഡണ്ട് സുശീല്‍കുമാറിന് നേരെ നടന്ന വധശ്രമമക്കേസ് ഉുള്‍പ്പടെ പ്രധാന കേസുകളിലെ പ്രതികളെ സംരക്ഷിക്കുന്ന കണ്ണൂര്‍ ഡിവൈഎസ്പിയെ സ്ഥാനത്ത് നിന്ന് മാറ്റുക, പി.ജയരാജന്‍-ധീരജ്കുമാര്‍ ബന്ധം അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നടന്ന കണ്ണൂര്‍ ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തുടനീളം വിവിധ കേസുകളില്‍ പോലീസിന് സംഭവിച്ചുകൊണ്ടിരിക്കുന്ന വീഴ്ച ചര്‍ച്ച ചെയ്യപ്പെടുകയാണ്. ആഭ്യന്തരമന്ത്രി പിണറായി വിജയന്‍ തന്നെ പറയുന്നത് ഗൗരവമേറിയ കേസുകളില്‍ പോലീസിന് ഗുരുതരമായ വീഴ്ചപറ്റിയിട്ടുണ്ടെന്നാണ്. ആഭ്യന്തരവകുപ്പിന് പോലീസില്‍ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ ശാശ്വതസാധാനം ഉറപ്പ് വരുത്തുന്നതിന് ആര്‍എസ്എസ്-സിപിഎം ഉന്നത നേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഈ സമാധാന നീക്കങ്ങളെ തുരങ്കം വെക്കുന്ന നിലപാടാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സ്വീകരിക്കുന്നത്. സമാധാന ശ്രമങ്ങള്‍ക്ക് വേണ്ടി ഒരുഭാഗത്ത് നീക്കം നടക്കുമ്പോഴും മറുഭാഗത്ത് സിപിഎം തുടര്‍ച്ചയായി അക്രമം നടത്തുകയാണ്. ജില്ലാ സെക്രട്ടറി പി.ജയരാജന്‍ തീറ്റിപ്പോറ്റുന്ന ഗുണ്ടാസംഘമാണ് കണ്ണൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് സുശീല്‍കുമാറിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സമാധാനം നിലനില്‍ക്കുന്ന കണ്ണൂരില്‍ സിപിഎം നടത്തുന്ന അക്രമങ്ങളെ ഗൗരവത്തോടെ കാണണം. അക്രമം നടത്തിയത് ആരാണെന്നും ആസൂത്രണം ചെയ്തത് ആരാണെന്നും പോലീസിന് കൃത്യമായി അറിയാം. എന്നാല്‍ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും അറസ്റ്റ് ചെയ്യാന്‍ പോലീസ് വിമുഖത കാണിക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ സിപിഎം പ്രത്യേക അജണ്ട നടപ്പിലാക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മറച്ച് വെക്കുന്നതിനും അണികളെ ഭയപ്പെടുത്തി കൂടെ നിര്‍ത്തുന്നതിനുമാണ് തുടര്‍ച്ചായായ അക്രമം നടത്തുന്നത്. ആരാണ് അക്രമത്തിന് നേതൃത്വം നല്‍കുന്നതെന്ന് പിണറായി തന്നെ അന്വേഷിച്ച് കണ്ടെത്തണം. പി.ജയരാജനെ കയറൂരി വിട്ടാല്‍ പിണറായിക്ക് ദീര്‍ഘകാലം മുഖ്യമന്ത്രിപദത്തില്‍ തുടരാന്‍ സാധിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ജില്ലയില്‍ ആര്‍എസ്എസ് സിപിഎം സംഘര്‍ഷമാണ് നടക്കുന്നതെന്ന പ്രചാരണം ശരിയല്ല. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സിപിഎം ഏകപക്ഷീയമായ അക്രമങ്ങള്‍ നടത്തുകയാണ്. സിപിഎം നേതൃത്വം അക്രമപരമ്പരകള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ്. അക്രമികളെ അകമഴിഞ്ഞ് സഹായിക്കുന്ന നേതൃത്വം പാര്‍ട്ടി ഓഫീസ് ഒളിത്താവളമാക്കി മാറ്റി. ഇടതു ഭരണത്തില്‍ ജില്ലയില്‍ ജനാധിപത്യവും പൗരാവകാശവും പൂര്‍ണ്ണമായും തകര്‍ന്നു. ഒരുവശത്ത് സിപിഎമ്മും മറുവശത്ത് പോലീസും അക്രമം നടത്തുകയാണ്. നിക്ഷ്പക്ഷമായി നീതിനടപ്പാക്കേണ്ട പോലീസ് സിപിഎമ്മിന് വിടുപണി ചെയ്യുകയാണ്. പോലീസുകാര്‍ക്ക് ശമ്പളം നല്‍കുന്നത് എകെജി സെന്ററില്‍ നിന്നല്ല, മറിച്ച് സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിച്ചാണ്. ജില്ലയില്‍ ശാശ്വത സമാധാനം പുലരണമെന്നാണ് ബിജെപിയും ആര്‍എസ്എസും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇത്തരം സമാധാന നീക്കങ്ങളെ ദൗര്‍ബല്യമായി കാണരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു. മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ സമിതി ജില്ലാ കണ്‍വീനര്‍ കെ.സജീവന്‍ അധ്യക്ഷത വഹിച്ചു. കെ.വി.ജയരാജന്‍ മാസ്റ്റര്‍ സ്വാഗതവും അഡ്വ.ശ്രീകാന്ത് രവിവര്‍മ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ജപ്പാന്‍ 29ാം മിനിറ്റില്‍ ഗോളടിച്ച, 56ാം മിനിറ്റില്‍ ഗോള്‍ തിരിച്ചടിച്ച് സമനില നേടി ബ്രസീല്‍; വാശിയേറിയ പോര് തുടരുന്നു

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

പുതിയ വാര്‍ത്തകള്‍

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.