കുടമാളൂര്‍: 38-ാം നമ്പര്‍ ജ്യോതിര്‍മയി അംഗന്‍വാടിക്ക് സാമൂഹ്യനീതി വകുപ്പിന്റെ 2015-16 വര്‍ഷത്തെ ഏറ്റവുംനല്ല അംഗന്‍വാടിക്കുള്ള അവാര്‍ഡ് ലഭിച്ചു. അതോടൊപ്പം ഇവിടുത്തെ ടീച്ചര്‍ ടി.ജി.മിനിയെ ഏറ്റവും മികച്ച അദ്ധ്യാപികയായും പ്രഖ്യാപിച്ചു.
കുടമാളൂര്‍ പാലത്തിന് സമീപത്തു സ്വന്തം കെട്ടിടത്തിലാണ് 38-ാം നമ്പര്‍ അംഗന്‍വാടി പ്രവര്‍ത്തിച്ചുവരുന്നത്. കഴിഞ്ഞ 16 വര്‍ഷമായി ഇവിടെ അംഗന്‍വാടി പ്രവര്‍ത്തിക്കുന്നു. എങ്കിലും സ്വന്തമായി നിര്‍മ്മിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയിട്ട് അഞ്ചുവര്‍ഷങ്ങളായി. കുട്ടികളുടെ മാനസികവും ശാരീരികവും ബൗദ്ധികവുമായ വികാസനത്തിന് വേണ്ടി അതീവജാഗ്രതയോടെയാമ് ടീച്ചര്‍ മിനി പ്രവര്‍ത്തിക്കുന്നത്. 3മുതല്‍ 5വയസുവരെയുള്ള 34കുട്ടികളാണ് ഇപ്പോള്‍ അംഗന്‍വാടിയില്‍ ഉള്ളത്. ഇതുകൂടാതെ കൗമാരപ്രായക്കാരായ 10നും 12നും ഇടയിലുള്ള പെണ്‍കുട്ടികളുടെ കൂട്ടായ്‌മയും ഇവിടെ പ്രവര്‍ത്തിക്കുന്നു. ജ്യോതിര്‍മയി ക്ലബ് ന്നെ പേരിലാണ് ഈ കൂട്ടായ്‌മ. ഇവര്‍ ഒരു കൈയ്യെഴുത്ത് മാസികയും പ്രസിദ്ധീകരിക്കുന്നു. ഇതിന്റെ പിന്നിലും മിനി ടീച്ചറിന്റെ വിദഗ്ധ ആശയമാണ്.
കുട്ടികള്‍ക്കായി 3നേരം പോഷകസമൃദ്ധമായ ഭക്ഷണവും അംഗന്‍വാടിയില്‍ നല്‍കിവരുന്നുണ്ട്. ഇതിനായി അംഗന്‍വാടി ഹെല്‍പ്പറും പ്രവര്‍ത്തിച്ചുവരുന്നു. ഈ അംഗന്‍വാടിയുടെ സുഗമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച് നാട്ടുകാരുടെ ഒരു കമ്മിറ്റിയും പ്രവര്‍ത്തിച്ചുവരുന്നു.
















