എരുമേലി: വീടിനുള്ളില്‍ അനധികൃതമായി നിര്‍മ്മിച്ചു കൊണ്ടിരിന്ന തോക്ക് പോലീസ് പിടിച്ചു. ഇതു സംബന്ധിച്ച് ഇടകടത്തി അറു വച്ചാംകുഴി സ്വദേശി കുന്നുകയില്‍ മണി (മണിക്കുട്ടന്‍ – 45) പോലീസ് തിരയുന്നു.ഇന്നലെ വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. വീടിനുള്ളില്‍ അനധികൃതമായി നിര്‍മ്മിച്ചു കൊണ്ടിരിന്ന തോക്ക് നിര്‍മ്മിക്കുന്നവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എരുമേലി എസ്.ഐ ജര്‍ലിന്‍ വി .സ്‌ക്കറിയയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് തോക്കും ഇത് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളും പോലീസ് പിടിച്ചെടുത്തത് .2010ലും സമാനമായ കേസില്‍ മണി കോട്ടയം സെക്ഷന്‍സ് കോടതിയില്‍ വിചാരണ നേരിടുന്നതിനിടയിലാണ് ഇന്നലെ വീണ്ടും ഇയാളുടെ വീട്ടില്‍ നിന്നും തോക്ക് കണ്ടെടുക്കുന്നതെന്നും എസ്.ഐ പറഞ്ഞു. ഈ കേസില്‍ പ്രതി കോടതിയില്‍ നേരിട്ട് ഹാജരാകുകയായിരുന്നു. 98% നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തോക്ക് വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കാനുള്ള പണികളാണ് നടന്നിരുന്നതെന്നും വീടിനുള്ളിലെ എസ്.ഐ പറഞ്ഞു. വീടിനുള്ളില്‍ പ്രത്യകേ മായി തയ്യാറാക്കിയ വര്‍ക്ക് ഷോപ്പിലാണ് തോക്ക് നിര്‍മ്മിച്ചു കൊണ്ടിരുന്നത്. പോലീസിന്റെ വരവ് കണ്ട പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ കുടുംബസമേതമാണ് ഇയാള്‍ താമസിച്ചിരുന്നതെന്നും വീട്ടിലെത്തുമ്പോള്‍ മകള്‍ മാത്രമാണുണ്ടായിരുന്നതെന്നും പോലീസ് പറഞ്ഞു. പ്രതിയെ തിരയുകയാണന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
















