പള്ളുരുത്തി: കൃത്രിമ പുരുഷലൈംഗീക അവയവം നിര്‍മ്മിച്ച് പതിനഞ്ചുകാരിയെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് വിധേയമാക്കിയ പള്ളുരുത്തി എംഎല്‍എ റോഡില്‍ സജിത്ത് ലൈനില്‍ കണ്ടത്തിപ്പറമ്പില്‍വീട്ടില്‍ ചിന്താവി എന്നും സനീഷ് എന്നും വിളിപ്പേരുള്ള സിനി (26)യെ പോക്‌സോ നിയമ പ്രകാരം അറസ്റ്റുചെയ്തു.
സിനിയുടെ അയല്‍വാസിയായ പെണ്‍കുട്ടിയെ കഴിഞ്ഞ മൂന്നു വര്‍ഷമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം നഗ്‌നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രതിയുടെ വീട്ടില്‍ വെച്ചാണ് കുട്ടിയെപീഡിപ്പിച്ചത്. പ്രതിയുടെ വീട്ടില്‍ നിന്ന് ലൈംഗീക വൈകൃതത്തിനായി ഉപയോഗിച്ച കൃത്രിമ ലിംഗം പിടിച്ചെടുത്തു. കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലില്‍ ഫോണും പോലീസ് കണ്ടെടുത്തു. കുട്ടിയുടെ പെരുമാറ്റം ശ്രദ്ധിച്ച വീട്ടുകാര്‍ വിവരങ്ങള്‍ ചോദിച്ച് അറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് വിവരം കൈമാറുകയായിരുന്നു. ചൈല്‍ഡ് ലൈനില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്
പോലീസ് കേസ്സെടുത്തത്. അന്വേഷണ പള്ളുരുത്തി സിഐ കെ.ജി. അനിഷിന്റെ നേത്യത്വത്തിലാണ് അറസ്റ്റ് വനിതാ പോലീസ് ഉേദ്യാഗസ്ഥരായ കര്‍മ്മിലി, ഷിബ, ഗീത എന്നിവരും സംഘത്തിലുണ്ടായിരുന്നു പ്രതിയെ വൈദ്യപരിശോധനക്ക് വിധേയരാക്കി കോടതി റിമാന്റ് ചെയ്തു.
















