പള്ളുരുത്തി: സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിന്റെ രക്ഷയ്‌ക്ക് ഹോം സ്‌റ്റേകളെ നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം സംസ്ഥാനം മുക്കി. ഗോവ, ദല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ ഈ നിര്‍ദ്ദേശം ആദ്യഘട്ടത്തില്‍ തന്നെ നടപ്പാക്കി. കേരള സംസ്ഥാനം അവഗണിക്കുകയായിരുന്നു.
രാജ്യത്ത് ഒന്നര ലക്ഷം മുറികള്‍ പ്രതിദിനം ടൂറിസ്റ്റുകള്‍ക്കായി മാത്രം ആവശ്യമായിട്ടുണ്ട്. ഇത്രയും സൗകര്യമൊരുക്കാന്‍ ഹോട്ടലുകള്‍ക്കാകുന്നില്ല. അതിനാല്‍ ഹോം സ്‌റ്റേകള്‍ക്കുള്ള പങ്ക് വളരെ വലുതാണെന്നാണ് കേന്ദ്ര ടൂറിസം വകുപ്പിന്റെ നിലപാട്. എറണാകുളത്തു മാത്രം 150 അംഗീകൃത ഹോംസ്‌റ്റേകളുണ്ട്. ഇരട്ടിയോളം അനധികൃതവും. ഇതൊന്നും ഗൗരവമായി ചെയ്യുന്നതിന് സംസ്ഥാനങ്ങള്‍ മുന്‍കയ്യെടുക്കുന്നുമില്ല വിദേശ ടൂറിസ്റ്റുകള്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഹോംസ്‌റ്റേകള്‍ കേരള ത്തില്‍ വിരളമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ വളരെ നല്ല രീതിയില്‍ ഈ വ്യവസായം മുന്നോട്ടു കൊണ്ടു പോകുന്നവരുമുണ്ട്.
ഇത്തരക്കാരുടെ നിലനില്‍പ്പ് കൂടി അപകടത്തിലാകുന്ന തരത്തിലാണ് സംസ്ഥാനം സ്വീകരിക്കുന്ന നടപടികള്‍.
















