കോട്ടയം: തിരുനക്കര മൈതാനത്ത് വ്യാപാര വിനോദ മേള ആരംഭിച്ചു. തിരുനക്കര ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ട്രാവന്‍കൂര്‍ ക്ലബിന്റെ ആഭിമുഖ്യത്തിലാണ് മേള നടക്കുന്നത്. ഇന്നലെ ആരംഭിച്ച മേള 27 ന് അവസാനിക്കും. വിവധതരം റെയിഡുകള്‍ സലാം ബോ, ബ്രേക് ഡാന്‍സ്, കോളംബസ്, ഡ്രാഗന്‍ ട്രെയിന്‍, പിങ്കി ട്രെയിന്‍, ബോട്ടിംഗ്, കൂടാതെ കുട്ടികളുടെ വിവിധതരം റെയിഡുകള്‍ എന്നിവ മേളയിലുണ്ടാകുമെന്ന് ട്രാവന്‍കൂര്‍ ക്ലബ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
















