Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ബാങ്ക് ലയനം: ആശങ്കകള്‍ അകറ്റണമെന്ന് കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2017, 10:48 pm IST
inKottayam

കോട്ടയം: എസ്ബിറ്റി ഉള്‍പ്പെടെയുളള എസ്ബിഐയുടെ സബ്സിഡിയറി ബാങ്കുകള്‍ താഴെത്തട്ടിലുളള സാധാരണക്കാരായ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന എല്ലാ സേവനങ്ങളും അവയുടെ എസ്ബിഐയിലുളള ലയനത്തിനുശേഷവും തുടരണമെന്ന് ജില്ലാകളക്ടര്‍ സി.എ. ലത നിര്‍ദ്ദേശിച്ചു.

ജില്ലാതല ബാങ്കിംഗ് അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ചെറുകിട കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും എസ്ബിറ്റി പോലുളള സബ്സിഡിയറി ബാങ്കുകള്‍ ഏറെ സഹായങ്ങളും പ്രോത്സാഹനവും നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവയുടെ എസ്ബിഐയിലുളള ലയനം ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

ലയനത്തിനുശേഷം എസ്ബിഐ ഏറ്റവും ഉയര്‍ന്ന പരിഗണന നല്‍കേണ്ടത് ആശങ്ക ദുരീകരിക്കുന്നതിന് വേണ്ടിയാകണം. കേവലം ലാഭത്തിന്റെ പേരില്‍ ബാങ്കുകള്‍ ഗ്രാമീണ മേഖലയിലുളള സേവനം കുറച്ചു കൊണ്ടുവരുന്നത് ആശാസ്യമല്ലെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ നിക്ഷേപങ്ങള്‍ പ്രധാനമായും ഇപ്പോള്‍ എസ്ബിറ്റി അക്കൗണ്ടുകളിലാണുളളത്. വിവിധ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഈ അക്കൗണ്ടുകളിലെ പണത്തിന്റെ കാര്യത്തില്‍ ഉണ്ടാകിനിടയുളള സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും എസ്ബിഐ നടപടി എടുക്കണമെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലയിലെ നിക്ഷേപ-വായ്‌പ അനുപാതത്തില്‍ 2.26 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടെന്ന് ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ യോഗത്തെ അറിയിച്ചു. എന്നാല്‍ ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 6 ശതമാനം കുറവാണ്.

ഡിസംബര്‍ 31 വരെ ഈ വര്‍ഷം 86.19 കോടി രൂപയുടെ വിദ്യാഭ്യാസ വായ്‌പ ജില്ലയില്‍ വിതരണം ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഈ വിദ്യാഭ്യാസ വായ്‌പയായി നല്‍കിയത് എസ്ബിറ്റിയാണ്- 18.67 കോടി രൂപ. 16.42 കോടി രൂപ വിതരണം ചെയ്ത എസ്ബിഐയാണ് രണ്ടാം സ്ഥാനത്ത്. കാര്‍ഷിക-അനുബന്ധ മേഖലകളില്‍ ആകെ 2355 കോടി രൂപയുടേയും കാര്‍ഷികേതര മേഖലയിലെ ചെറുകിട സംരംഭങ്ങള്‍ക്കായി 651.14 കോടി രൂപയുടേയും വായ്‌പകള്‍ ഇക്കാലയളവില്‍ ജില്ലയിലെ ബാങ്കുകള്‍ വിതരണം ചെയ്തിട്ടുണ്ട്.

ഭവന നിര്‍മ്മാണത്തിനായി 396.96 കോടി രൂപയുടെ വായ്‌പയാണ് ജില്ലയില്‍ വിവിധ ബാങ്കുകള്‍ നല്‍കിയത്. അടുത്ത വര്‍ഷത്തെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങളുടെ രൂപരേഖ സംബന്ധിച്ച റിപ്പോര്‍ട്ട് ചടങ്ങില്‍ കളക്ടര്‍ പ്രകാശനം ചെയ്തു.

എസ്ബിറ്റി ഡിജിഎം വിനായക് എല്‍ കൈസറേ, റിസര്‍വ്വ് ബാങ്ക് എല്‍ഡിഒസി ജോസഫ്, നബാര്‍ഡ് ഡിജിഎം ഷാജി സക്കറിയ, വിവിധ വകുപ്പുകളുടേയും ബാങ്കുകളുടേയും പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.