Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

സംഘര്‍ഷത്തില്‍ തകര്‍ത്ത വീടിനുള്ളില്‍ ഭീതിയോടെ ഒരു കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2017, 10:33 pm IST
inKottayam

കുറവലിങ്ങാട്: സംഘര്‍ഷത്തില്‍ തകര്‍ത്ത വീടിനുള്ളില്‍ ഭീതിയോടെ ഒരു കുടുംബം. കാഞ്ഞിരംകുളം കോളനിയിലെ കളരിയ്‌ക്കല്‍ വീട്ടില്‍ ബിന്ദുജയനും കുടുംബവുമാണ് അക്രമികളെ ഭയന്ന് ജീവിതം തള്ളിനീക്കുന്നത്. മക്കളായ അഭിരാമിയും അഭിജിത്തും ഇവരെ ഭയന്ന് എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകളെഴുതാന്‍ മടികാട്ടുന്നതായി വീട് സന്ദര്‍ശിക്കാനെത്തിയ ബിജെപി നേതാക്കളോട് നിറകണ്ണുകളോടെ ബിന്ദു പറഞ്ഞു. ജനുവരി 17ന് സിഎസ്ഡിഎസ് നടത്തിയ ജില്ലാ ഹര്‍ത്താലിന്റെ മറവിലാണ് ഈ നിര്‍ധനകുടുംബം തലചായ്ച്ചിരുന്ന വീട് സിഎസ്ഡിഎസ് പ്രവര്‍ത്തകര്‍ തകര്‍ത്തത്. മേല്‍ക്കൂര തകര്‍ത്ത വീട്ടില്‍ വേനല്‍മഴ കനത്തപ്പോള്‍ നാട്ടുകാര്‍ വാങ്ങിനല്‍കിയ പടുതയ്‌ക്ക് കീഴിലാണ് ഇപ്പോള്‍ താമസിക്കുന്നത്. അയല്‍വാസി കാനാട്ട് ജോണിയും ജയനുമായി ഉണ്ടായ വഴക്കിനേതുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം.

ഹര്‍ത്താല്‍ ദിനത്തില്‍ ഉച്ചയ്‌ക്കുശേഷമാണ് വീടിനുനേരെ ആക്രമണം ഉണ്ടായത.് ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. സംഘര്‍ഷത്തില്‍ പരിക്കേറ്റ ജയനും ജോണിയും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജയന്റെ ഭാര്യ ബിന്ദുവും മക്കളും മണിമലയിലുള്ള സഹോദരന്റെ വീട്ടിലും പോയി. ഇവരുടെ അമ്മ അമ്മിണി വീട്ടുവേലയ്‌ക്കായി ആയാംകുടിയിലെ വീട്ടിലായിരുന്നു. ആസ്ബസ്റ്റോസ് ഷീറ്റും ഓടും ഉപയോഗിച്ച് നിര്‍മ്മിച്ച മേല്‍ക്കൂര പൂര്‍ണ്ണമായും നശിപ്പിച്ചു. വീടിന്റെ കഴുക്കോലുകള്‍വരെ വെട്ടിനശിപ്പിച്ചു. രണ്ടുവാതിലുകള്‍ വെട്ടിപ്പൊളിച്ച് അകത്തുകയറിയ സംഘം ഫ്രിഡ്ജ്, ടിവി, ഫാനുകള്‍, ഫൈബര്‍മേശ, പാത്രങ്ങള്‍, കുടിവെള്ളടാങ്ക്, വസ്ത്രങ്ങളും പഠനോപകരണങ്ങളും പുസ്തകവുമെല്ലാം തകര്‍ത്തു. മണിക്കൂറുള്‍ നീണ്ട അക്രമത്തിനുശേഷമാണ് പിന്‍വാങ്ങിയത്. മകളുടെ വിദ്യാഭ്യസ ആവശ്യത്തിന് സൂക്ഷിച്ചിരുന്ന 10,000 രൂപയും കൊള്ളയടിച്ചു.

സംഭവത്തില്‍ കുറവിലങ്ങാട് പൊലീസ് സിഎസ്ഡിഎസ് പ്രവര്‍ത്തകരെ പ്രതികളാക്കി കേസ് എടുത്തു. പക്ഷേ ഇവരുടെ ജീവനുനേരെയാണ് അക്രമികളുടെ ഭീഷണി. കോളനിയിലെ ഒന്നുരണ്ട് വീട്ടുകാരെഴിച്ച് മറ്റാരും ഇപ്പോള്‍ ഈ കുടംബത്തോട് മിണ്ടാറില്ല. സംഘര്‍ഷത്തില്‍ പരിക്കേറ്റ ജയന്‍ ആയുര്‍വേദ ചികിത്സയ്‌ക്കായി ചങ്ങനശ്ശേരിയിലാണ്. ബിന്ദുവും പ്ലസ് ടൂവിദ്യാര്‍ത്ഥിയായ മകന്‍ അഭിജിത്ത്, വിദ്യാര്‍ത്ഥികളായ അഭിരാമി, അമല്‍ എന്നിവരും പ്രയാധിക്യവും അസുഖങ്ങളും വേട്ടയാടുന്ന അമ്മിണിവാസുവും അന്തിയുറങ്ങുന്നത് ഇപ്പോഴും ഭീതിയുടെ നിഴലിലാണ് . ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് റ്റി.എ. ഹരികൃഷ്ണന്‍, നിയോജകമണ്ഡലം സെക്രട്ടറി സി.എം. പവിത്രന്‍, വെളിയന്നൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജേഷ് ശശി, വിവിധ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ തകര്‍ത്ത വീട് സന്ദര്‍ശിച്ച് സഹായങ്ങള്‍ വാഗ്ദാനം ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.