ആലപ്പുഴ: ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ പുനര്‍നിര്‍മ്മിക്കുന്ന കാക്കാഴം പാലത്തിലെ ടാറിളക്കി മാറ്റാവുന്നതടക്കമുള്ള പ്രവര്‍ത്തികള്‍ നേരില്‍ കാണാന്‍ മന്ത്രി ജി. സുധാകരനെത്തി. രാജ്യത്ത് ഈ സാങ്കേതികത ഉപയോഗിച്ച് മൂന്ന് റോഡുകള്‍ മാത്രമാണ് നിര്‍മിച്ചിട്ടുള്ളത്. ഗുജറാത്തിലെ അഹമ്മദാബാദ്-മെഹ്‌റസാഹ റോഡ്, വഡോദര-ഹലോര്‍ റോഡ് ചെന്നൈയിലെ നാടാര്‍ റോഡ് എന്നിവയാണവ. ഇത് മൂന്നും സ്വകാര്യ-പൊതു പങ്കാളിത്ത പദ്ധതിയായിരുന്നു. പൊതുമേഖലയില്‍ ആദ്യത്തെ സംരംഭമാണ്. കേരളത്തില്‍ മറ്റിടങ്ങളില്‍ ടോള്‍ ഉണ്ടായിരുന്നെങ്കില്‍ ഇവിടെ അതുണ്ടാവില്ലെന്നും ഈ ഘട്ടം ഏപ്രില്‍ 10നകം തീര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതി വിജയമായാല്‍ മറ്റിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
















