മുണ്ടക്കയം : മുണ്ടക്കയത്ത ് എട്ടുവയസ്സുകാരി പീഡിപ്പിക്കപെട്ടു. മുണ്ടക്കയം പൊലീസ് സ്റ്റേഷനു പരിധിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി് പീഡിപ്പിക്കപെട്ടവിവരം സഹപാഠികള്‍ മുഖാന്തിരം സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞത്.കഴിഞ്ഞ ഒരാഴ്ചമുമ്പാണ് സമീപം. ടൗണിനു സമീപം ഒരുഗ്രാമത്തിലാണ് സംഭവം.പീഡനത്തിനു ഇരയായ കുട്ടി സഹപാഠികളോടു വിവരം പറയുകയും ഇതേ തുടര്‍ന്നു അധ്യാപികമാര്‍ വിവരം മനസ്സിലാക്കുകയുമായിരുന്നു.സ്‌കൂള്‍ അധികാരികള്‍ പൊലീസിലും രക്ഷിതാക്കളെയും വിവരം അറിയച്ചതിരുന്നു.തുടര്‍ന്നു പൊലീസ് കുട്ടിയുടെ മൊഴിയെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും പരസ്പരംവിരുദ്ധമായ മൊഴി നല്‍കുന്നത് പൊലിസിനെ കുഴച്ചിരിക്കുകയാണ്.ഇതേ തുടര്‍ന്നു വിവരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്കു പൊലിസ് രകൈമാറിയിരിക്കുകയാണ്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി കുട്ടിയെ കൗണ്‍സിലിങ്ങിനു വിധേയയാക്കിയാല്‍ മാത്രമെ പൊലീസിനു തുടര്‍ നടപടിസ്വീകരിക്കാന്‍ കഴിയു.എന്നാല്‍ സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ക്കുപരാതിയുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലന്നാണ് അറിയുന്നത്.എന്നാലും സംഭവം സത്യമാണന്നു ബോധ്യപെട്ടാല്‍് കേസെടുക്കുന്ന നിപാട് പൊലിസ് സ്വീകരിക്കും.
















