ഏറ്റുമാനൂര്‍: എല്‍ഡിഫ് നേതൃത്വം കൊടുക്കുന്ന പിണറായി സര്‍ക്കാറിന്റെ എട്ട് മാസത്തെ ഭരണത്തില്‍ കേരളത്തിലെ പട്ടികജാതിവര്‍ഗ്ഗ ആദിവാസികള്‍ പീഡിപ്പിക്കപ്പെടുന്നതായി പട്ടികജാതി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രമേശ് കാവിമറ്റം അഭിപ്രായപ്പെട്ടു. പട്ടികജാതി വര്‍ഗ്ഗ സമൂഹത്തെ സംരക്ഷിക്കേണ്ടവര്‍ ജനാധിപത്യ അവകാശങ്ങള്‍ ഹനിച്ചുകൊണ്ടുള്ള ഭരണമാണ് കേരളത്തില്‍ നടത്തുന്നത്. ജനിച്ച മണ്ണില്‍ ജീവിക്കുവാനുള്ള അവകാശ പോരാട്ടത്തിനു വേണ്ടി മാര്‍ച്ച് 20ന് സെക്രറിയേറ്റ് പടിക്കല്‍ നടത്തുന്ന ഉപരോധസമരത്തില്‍ നിയോജക മണ്ഡലത്തില്‍നിന്നും ആയിരം പേരെ പങ്കെടുപ്പിക്കും. ഏറ്റുമാനൂര്‍പട്ടികജാതിമോര്‍ച്ച പ്രസിഡന്റ് സുരേഷ് ലാലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബി.ജെ .പി .നിയോജക മണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്‍ ,ജനറല്‍ സെക്രട്ടറി അനീഷ്.വി.നാഥ്, സന്തോഷ് ശ്രീവത്സം ,സിന്ധു.ബി.കോതശ്ശേരില്‍ ,വിജയരാഘവന്‍, കെ .എസ്. ബിന്ദു എന്നിവര്‍ സംസാരിച്ചു.
















