കോട്ടയം: കെഎന്‍.നടരാജപിള്ള സമര്‍പ്പിത ജീവിതത്തിന് ഉടമയായിരുന്നുവെന്ന് ആര്‍എസ്എസ് കാര്യദര്‍ശി സദസ്യന്‍ അഡ്വ.ശങ്കര്‍റാം പറഞ്ഞു. കെ.എന്‍.എന്‍.പിള്ളയുടെ ആകസ്മിക നിര്യാണത്തില്‍ വിവിധ ഹൈന്ദവ സംഘടനകള്‍ ചേര്‍ന്ന് നടത്തിയ അുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവന മേഖലകളില്‍ നിറഞ്ഞുനിന്ന പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേത്. പ്രായമോ, പദവിയോ പരിഗണിക്കാതെ സമൂഹത്തിന് നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിക്കുവാന്‍ മുന്‍പന്തിയിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. രാഷ്‌ട്രീയ സ്വയം സേവക സംഘത്തെ ഉള്‍ക്കൊണ്ട് ജീവിതം നയിച്ച വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹമെന്നും ശങ്കര്‍റാം പറഞ്ഞു.
വിഭാഗ് സംഘചാലക് എം.എസ് പത്മനാഭന്‍ അദ്ധ്യക്ഷനായിരുന്നു. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, ജില്ലാ സംഘചാലക് എ.കേരളവര്‍മ്മ, ബിജെപി ജില്ലാ സെക്രട്ടറി എം.വി.ഉണ്ണികൃഷ്ണന്‍, സംസ്ഥാന സമിതിയംഗം അഡ്വ.എം.എസ്.കരുണാകരന്‍, ബാലഗോകുലം സംസ്ഥാന സെക്രട്ടറി കെ.എന്‍.സജികുമാര്‍, തപസ്യ സംസ്ഥാന സെക്രട്ടറി വി.ജി.ഗോപാലകൃഷ്ണന്‍, എന്‍ടിയു സംസ്ഥാന സെക്രട്ടറി ആര്‍.ജിഗി, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആര്‍.ശിവരാജന്‍, വിചാരകേന്ദ്ാരം മുന്‍ ജില്ലാ അദ്ധ്യക്ഷന്‍, അഡ്വ.ശശികുമാര്‍, പി.ആര്‍.നായര്‍, എം.എസ്.മനു, കെ.ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
















