കോട്ടയം: മിഷേല്‍ മരണത്തിലെ ദുരൂഹത നീക്കി മിഷേലിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോട്ടയത്തെ വിവിധ കലാലയങ്ങളില്‍ എബിവിപി പ്രധിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു.പള്ളിക്കത്തോട് ഐടിഐയില്‍ നടന്ന പരിപാടി യൂണിറ്റ് സെക്രട്ടറി അനന്തു ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി എന്‍.എസ്.എസ് കോളേജ് , ബസേലിയസ് കോളേജ്, പുല്ലേരിക്കുന്ന് സ്റ്റാസ് എന്നീ കോളേജുകളിലും കൂട്ടായ്‌മ നടന്നു.
















