കണ്ണൂര്‍: നട്ടെല്ലിന് ക്ഷതംപറ്റി എഴുന്നേല്‍ക്കാന്‍ കഴിയാതെ കിടപ്പിലായ രോഗികളെ സൗജന്യ ചികിത്സ നല്‍കി രോഗവിമുക്തി നല്‍കുന്ന പടന്നപ്പാലം തണല്‍ പാരാപ്ലീജിയ സെന്ററിലെ രോഗികളുടെ സംഗമം 19ന് രാവിലെ 10 മണിക്ക് പടന്നപ്പാലം തണല്‍വീട്ടില്‍ നടക്കും. മൂന്ന് മാസത്തെ സൗജന്യ ചികിത്സക്കും ഫിസിയോ തെറാപ്പിക്കും ശേഷം എഴുന്നേറ്റ് നടക്കാന്‍ പ്രാപ്തരായ പാരാപ്ലീജിയ രോഗികളുടെ സംഗമമാണ് ഇത്. അന്നുമുതല്‍ പുതുതായി രോഗികളെ ഇവിടെ അഡ്മിറ്റ് ചെയ്യും. ഇതുകൂടാതെ തണല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് സെന്റര്‍ ഡിമെന്‍ഷ്യാ രോഗികളുടെ പകലുകള്‍ക്ക് കൂട്ടിരിക്കുന്നതിനുള്ള പകല്‍ വീട്, തണല്‍ ഹെല്‍ത്ത്‌സെന്റര്‍, വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ടവരും അനാധരായവര്‍ക്കുമുള്ള അഗതി മന്ദിരം എന്നിവയും തണല്‍ വീടിന്റെ വിവിധ പദ്ധതികളാണ്. പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഏപ്രില്‍ ആദ്യവാരം കണ്ണൂര്‍ പോലീസ് മൈതാനിയില്‍ തണല്‍ ഫെയര്‍-2017 എന്ന പേരില്‍ അഖിലേന്ത്യാ ആരോഗ്യ-വാവസായിക-വിദ്യാഭ്യാസ പ്രദര്‍ശനവും നടത്തും.
















