
ചെറുവാഞ്ചേരി: ജനസംഘത്തിന്റെ ആദ്യകാല പ്രവര്‍ത്തകനും മുതിര്‍ന്ന സംഘപ്രവര്‍ത്തകനും ബിജെപി പാട്യം പഞ്ചായത്ത് പ്രസിഡണ്ടുമായ ചീരാറ്റയിലെ കൊട്ടോറന്‍ രാഘവന്‍ അനുസ്മരണം നടത്തി. ചീരാറ്റയില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ബിജെപി പാട്യം പഞ്ചായത്ത് പ്രസിഡണ്ട് പി.സുധീര്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് മോഹനന്‍ മാനന്തേരി അനുസ്മരണ പ്രഭാഷണം നടത്തി. രാജന്‍ അണിയേരി, ആര്‍.വി.ശശിധരന്‍, ബാലന്‍ മടപ്പുര, കെ.കെ.വിനോദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















