തലശ്ശേരി: നഗരസഭയുടെ 150-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഒന്നാം ക്ലാസ് ഒന്നാംതരമാക്കിയതിന്റെ പ്രഖ്യാപനം 18ന് രാവിലെ 9.30ന് മന്ത്രി സി.രവീന്ദ്രന്‍ നിര്‍വ്വഹിക്കുമെന്ന് നഗരസഭാദ്ധ്യക്ഷന്‍ സി.കെ.രമേശന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നഗരത്തിലെ 50 പ്രൈമറി സ്‌കൂളില്‍ 46 എണ്ണത്തിലും ഒരുകോടി 40 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചിട്ടുള്ളത്. ബാക്കി നാല് സ്‌കൂളുകളിലെ പദ്ധതി ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. ചെലവായ തുക പൂര്‍ണ്ണമായും പൊതുജനങ്ങളില്‍ നിന്ന് സമാഹരിക്കും. വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ നജ്മഹാഷിം, വി.എം.സുകുമാരന്‍, സി.സോമന്‍, സി.കെ.ഇന്ദു, കെ.നിഷ, വി. അനീഷ് എന്നിവര്‍ പങ്കെടുത്തു.
















