കോട്ടയം: കുടിവെള്ളം നല്‍കാതെ ബില്ല് ഈടാക്കുന്നത് ഒരു തരത്തിലും ന്യായികരിക്കാനാവില്ലെന്ന് മനുഷ്യാവകാശ കമ്മിഷനംഗം കെ. മോഹന്‍ കുമാര്‍. കോട്ടയം റസ്റ്റ്ഹൗസില്‍ നടന്ന കമ്മിഷന്‍ സിറ്റിംഗിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അറുപത് വര്‍ഷമായി വാട്ടര്‍ അതോറിറ്റി കാണിക്കുന്ന അലംഭാവമാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. കുടിവെള്ളം കിട്ടാക്കനിയാകുമ്പോള്‍ പൈപ്പുകള്‍ പൊട്ടുന്നതും പൊട്ടിയവ അറ്റകുറ്റപ്പണി നടത്താത്തതും ശരിയായ നടപടിയല്ല. ശുദ്ധ ജലം ഉറപ്പാക്കാന്‍ ദീര്‍ഘകാലപദ്ധതികള്‍ നടപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുടിവെള്ളവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ കമ്മിഷന്റെ പരിഗണനയിലെത്തി.
















