മരങ്ങാട്ടുപള്ളി: വര്‍ഷങ്ങളായി ശോച്യാവസ്ഥയിലായിരിക്കുന്ന മരങ്ങാട്ടുപള്ളി ഗവ. ആശുപത്രി കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ തുടക്കം കുറിച്ചു. 5 കോടി രൂപയുടെ കെട്ടിടസമുച്ചയമാണ് മരങ്ങാട്ടുപള്ളി ഗവ. ആശുപത്രിക്കുവേണ്ടി നിര്‍മ്മിക്കുന്നത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പാണ് പ്രവര്‍ത്തി നടപ്പാക്കുന്നത്.
മരങ്ങാട്ടുപള്ളി ഗവ.ആശുപത്രിയുടെ നിലവിലുള്ള കെട്ടിടം പൊളിച്ചുപണിയണമെന്നുള്ള ആവശ്യം ദീര്‍ഘകാലമായി നിലനില്‍ക്കുന്നതാണ്. ഗ്രാമപഞ്ചായത്ത് ഇക്കാര്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പ്രോജക്ടിന് രൂപം നല്‍കിയത്. ആരോഗ്യ പൊതുമരാമത്ത് വകുപ്പ് സംയുക്ത പരിശോധന നടത്തിയാണ് പ്രോജക്ടിന് അന്തിമരൂപം നല്‍കിയത്. മൂന്ന് നിലകളിലായി 15,000 സ്‌ക്വയര്‍ഫീറ്റ് സ്ഥലസൗകര്യം ഉറപ്പുവരുത്തുന്ന വിധത്തിലാണ് പുതിയ കെട്ടിടസമുച്ചയം നിര്‍മ്മിക്കുന്നത്. നിലവിലുള്ള ആശുപത്രിയുടെ പിന്നിലായുള്ള ഗ്രാമപഞ്ചായത്ത് വക സ്ഥലത്താണ് പുതിയ കെട്ടിടസമുച്ചയം യാഥാര്‍ത്ഥ്യമാക്കുന്നത്. രണ്ടുവര്‍ഷത്തിനുള്ളില്‍ കെട്ടിടനിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് എംഎല്‍എ അറിയിച്ചു. ആശുപത്രിയുടെ എച്ച്എംസി യോഗം പ്രത്യേകമായി വിളിച്ചുചേര്‍ത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊണ്ടു.
മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. റാണി ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
















