മുണ്ടക്കയം: മലയാള പുരസ്‌കാര സമിതിയുടെ ചിത്രകലയ്‌ക്കുളള പ്രഥമ മലയാളപുരസ്‌കാരത്തിന് പെരുവന്താനം ചിറക്കാവുങ്കല്‍ ഗാര്‍ഗി മുരളീധരന്‍ അര്‍ഹയായി. മികച്ച എണ്ണഛായാ ചിത്രത്തിനുളള പുരസ്‌കാരമാണ് ഗാര്‍ഗിയെ തേടിയെത്തിയത്. പ്‌ളസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മുണ്ടക്കയത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഗാര്‍ഗി ചെറുപ്പം മുതലേ ചിത്രങ്ങള്‍ വരച്ചുതുടങ്ങി. പ്രകൃതി ദര്‍ശ്യങ്ങള്‍ വരച്ചു തുടങ്ങിയ ഗാര്‍ഹി കാന്‍വാസില്‍ പകര്‍ത്തുന്ന രാഷ്‌ട്രീയ നേതാക്കള്‍, സിനിമാതാരങ്ങള്‍ എന്നിവരുടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ ഏറെ പ്രശംസ പിടിച്ചു പറ്റി. ഇതിനകം ഓട്ടേറെ പ്രശസ്തരുടെ അനുമോദങ്ങള്‍ ഗാര്‍ഗിക്കു ലഭിച്ചിട്ടുണ്ട്. എറണാകുളത്തു നടന്ന ചടങ്ങില്‍ സിനിമതാരം അഞ്ജലി നായര്‍ ഗാര്‍ഗിക്കു പുരസ്‌കാരം സമ്മാനിച്ചു.
















